ബുധനാഴ്ചകളിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാൻ കാത്തിരിക്കും ; വി ഡിസതീശനെ വേദിയിലിരുത്തി പുകഴ്ത്തി ജഗദീഷ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി നടന്‍ ജഗദീഷ്. ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാനവും വേണ്ടെന്ന് ആദ്യമേ പ്രഖ്യാപിച്ചതിനാല്‍ തനിക്ക് എന്തും സംസാരിക്കാമെന്ന് ജഗദീഷ് പറഞ്ഞു. മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയുമെന്നും എന്നാല്‍ വെരി ഡൗണ്‍ ടു എര്‍ത്ത് എന്നേ താന്‍ പറയുള്ളൂവെന്നും ജഗദീഷ് പറഞ്ഞു. തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനത്തിലായിരുന്നു മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള നടന്റെ പുകഴ്ത്തല്‍. മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയും. വെരി ഡാഷിങ്ങ് സതീശന്‍ വെരി ഡേറിംഗ് സതീശന്‍, വെരി ഡിപ്ലോമാറ്റിക് സതീശന്‍ വെരി ഡൊമിനേറ്റിംഗ് സതീശന്‍ എന്നൊക്കെ പറയും. പക്ഷേ വെരി ഡൗണ്‍ ടു എര്‍ത്ത് സതീശന്‍ എന്നേ ഞാന്‍ പറയുള്ളു. അതാണ് നമ്മുടെ മുഖ്യമന്ത്രി. മറ്റുള്ളവന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നൊരാളാണ് അദ്ദേഹം എന്ന് ജഗദീഷ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ കാണാന്‍ ബുധനാഴ്ചകളില്‍ കാത്തിരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനോദവും വിജ്ഞാനവും അതില്‍ ഉണ്ട്. ഉപരിപ്ലവമായി ഒന്നും പറയില്ല. അതില്‍ ഫാക്ടുകളുണ്ടെന്നും കണ്ടുപഠിക്കണമെന്നും ജഗദീഷ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്‍ എന്ന നിലയില്‍ തനിക്ക് രാഷ്ട്രീയമില്ലെന്നും തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കാണിച്ചാലും മുഖ്യമന്ത്രി തിരുത്തുമെന്നും തനിക്ക് അറിയാമെന്ന് ജഗദീഷ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...