ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പോലീസിന്‍റെ സംശയം. ഫൊറൻസിക് സംഘമെത്തി വിശദ പരിശോധനകൾക്ക് ശേഷമാകും സ്ഥലത്ത് കൂടുതൽ പരിശോധന.

ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം നാട്ടുകാർക്ക് തോന്നി. ഈ വിവരം മകളെ അറിയിക്കുന്നു. തുടർന്ന് മകൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പോലീസിനെ വിവരമറിയിക്കണമെന്ന് ഇടുക്കി എസ്പി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ മന്ത്രി ജി ആർ അനിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...

ട്രെയിൻ റദ്ദാക്കിയ സംഭവം ; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോകാൻ...

എല്‍.ഡി.എഫ് മലയാലപ്പുഴയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
മലയാലപ്പുഴ : പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം യു.ഡി.എഫ് സർക്കാർ ബഡ്ജറ്റിൽ വെട്ടിക്കുറച്ചതിനെതിരെ...