മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എരമംഗലം : കൂട്ടുകാരുമൊത്ത് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട കൂട്ടായി മംഗലം കോതപറമ്പ് മാഞ്ഞാമ്പ്രത്ത് മുഹമ്മദ്‌ ഖൈസി (39) ന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം കുട്ടായിൽനിന്ന് കൂട്ടുകാരുമായി കരിങ്കല്ലത്താണി – നടുവട്ടം റോഡിൽ കാരക്കാട് അയിലക്കാട് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാൻ വന്നതായിരുന്നു. മൂന്നുപേർ ചേർന്നു തോടിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുഹമ്മദ്‌ ഖൈസ് ഒഴുക്കിൽ പെടുകയായിരുന്നു. ശക്തമായ അടിയൊഴുക്കും ചുഴിയും ഉണ്ടായിരുന്നതായി പ്രദേശ വാസികൾ പറയുന്നു.

തുടർന്ന് പൊന്നാനിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ തിരച്ചിൽ തുടങ്ങിയതായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 12:30 ആയിട്ടും കണ്ടെത്താനാവത്തതിനാൽ അഗ്നിരക്ഷാസേന തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങിയിരുന്നു. എന്നാൽ കൂട്ടായിൽ നിന്നെത്തിയവരും കാരക്കാട്, അയിലക്കാട് തുടങ്ങിയ പ്രാദേശികമായുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നു തിരച്ചിൽ തുടരുന്നതിനിടെയാണ് പുലർച്ചെ 1:30 ഓടെ മൃതദേഹം കണ്ടെത്തിയത്. നൂറടിത്തോട്ടിൽ തിരച്ചിൽ തുടർന്ന അയിലക്കാട് സ്വദേശിയും ഉൾനാടൻ മത്സ്യത്തൊഴിലാളിയുമായ ഫൈസലാണ് മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ്‌ ഖൈസും കൂട്ടുകാരും കുളിച്ച സ്ഥലത്തിന് അടുത്തുനിന്നാണ് കണ്ടെത്തിയത്. മൃതദേഹം ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ മോർച്ചറിലേക്ക് മാറ്റിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...