പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുത്താമ്പി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തി. അരിക്കുളം സ്വദേശി പ്രമോദിന്‍റെ (48) മൃതദേഹമാണ് അഗ്നിരക്ഷാസേന മുങ്ങിയെടുത്തത്. പാലത്തിന് സമീപം വെച്ചാണ് മൃതദേഹം ലഭിച്ചത്. പുലര്‍ച്ചെ അഞ്ചോടെയാണ് കൊയിലാണ്ടി മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി അഗ്നിരക്ഷാ നിലയത്തിലേക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും വെള്ളിമാടുകുന്നില്‍ നിന്നും രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തുകയായിരുന്നു.

സംഘത്തിലെ സ്‌കൂബ ടീമാണ് മൃതദേഹം പുറത്തെടുത്തത്. കൊയിലാണ്ടി നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ വി കെ ബിജു, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എം അനില്‍ കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ജീവനക്കാരായ അനൂപ് വി കെ, മനുപ്രസാദ്, അഭിലാഷ്, നിഖില്‍ മല്ലിശ്ശേരി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...