ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ണാ​താ​യ അ​മേ​രി​ക്ക​ൻ പൗ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

മ​ണാ​ലി: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ണാ​താ​യ അ​മേ​രി​ക്ക​ൻ പൗ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ലാ​ഹൗ​ൾ, സ്പി​തി ജി​ല്ല​യി​ലെ കീ​യ്ക്കും താ​ഷി​ഗാ​ങ്ങി​നും ഇ​ട​യി​ലു​ള്ള മ​ല​യി​ടു​ക്കി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ട്രെ​വ​ർ ബോ​ക്‌​സ്റ്റാ​ഹ്‌​ല​റി​നെ (31) സ്പി​തി താ​ഴ്‌​വ​ര സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​നാ​യി തി​ര​ച്ചി​ൽ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. സം​ഘം കാ​സ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും താ​ഷി​ഗാം​ഗി​ന് സ​മീ​പ​മു​ള്ള വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്തി​ന് സ​മീ​പം ഇ​ദ്ദേ​ഹം വാ​ട​ക​യ്‌​ക്കെ​ടു​ത്ത മോ​ട്ടോ​ർ സൈ​ക്കി​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്‌​തു. എ​ന്നാ​ൽ കൂ​ടു​ത​ൽ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

ഒ​രു ദി​വ​സ​ത്തി​നു​ശേ​ഷം, ക​ര​സേ​ന​യു​ടെ ഡോ​ഗ്ര റെ​ജി​മെ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ, ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കീ​യ്ക്കും താ​ഷി​ഗാ​ങ്ങി​നു​മി​ട​യി​ലു​ള്ള മ​ല​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ഒ​രു പാ​ര​ച്യൂ​ട്ട് ക​ണ്ടെ​ത്തി. ബേ​സ് ജ​മ്പ​ർ ആ​യി​രു​ന്ന ട്രെ​വ​റി​ന്‍റേ​താ​ണ് പാ​ര​ച്യൂ​ട്ട് എ​ന്ന് പോ​ലീ​സ് സം​ശ​യി​ച്ചു​വെ​ന്ന് ല​ഹൗ​ൾ എ​സ്പി സ്പി​തി, മാ​യ​ങ്ക് ചൗ​ധ​രി പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ പ​രി​ശീ​ല​നം നേ​ടി​യ ഇ​ന്തോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സ് (ഐ​ടി​ബി​പി), സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ റെ​സ്‌​പോ​ൺ​സ് ഫോ​ഴ്‌​സ് (എ​സ്‌​ഡി​ആ​ർ​എ​ഫ്) ടീ​മു​ക​ളെ വി​ന്യ​സി​ക്കു​ക​യും ട്രെ​വ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...