Friday, May 17, 2024 8:36 pm

പാലാ ഭരണങ്ങാനത്ത് തോ​ട്ടി​ൽ വീ​ണ് കാ​ണാ​താ​യ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലാ: ഭരണങ്ങാനത്ത് കുന്നേമുറി പാലത്തിന് സമീപം കൈത്തോട്ടിൽ വീണ് വെള്ളപ്പാച്ചിലിൽ കാണാതായ വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം പടിഞ്ഞാറെ പൊരിയത്ത് അലക്സിന്‍റെ (സിബിച്ചൻ) മകളാണ് ഹെലന്‍ അലക്സ്. ഏറ്റുമാനൂർ പേരൂർ കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ബുധനാഴ്ച വൈകിട്ട് ഭരണങ്ങാനത്തു നിന്നും കാണാതായ ഹെലന്‍റെ മൃതദേഹം 24 മണിക്കൂറിനു ശേഷം ഇന്നു വൈകുന്നേരത്തോടെയാണ് ഏറ്റുമാനൂര്‍ പേരൂര്‍ കടവില്‍ നിന്നും കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ആരംഭിച്ച തിരച്ചില്‍ രാത്രി 8 മണിയോടെ അവസാനിപ്പിക്കുകയായിരുന്നു. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ഭരണങ്ങാനം അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിൽ ഹെലനും കൂട്ടുകാരിയും അപകടത്തിൽ പെട്ടത്. സ്കൂൾ വിട്ടു വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ഇവര്‍ തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

ആ സമയം ഇതുവഴി കടന്നു പോയ സ്കൂൾ ബസിലെ ഡ്രൈവർ അപകടം കാണുകയും ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇവരില്‍ ഒരാളെ രക്ഷപെടുത്താന്‍ സാധിച്ചെങ്കിലും ഹെലനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹെലന്‍റെ കയ്യില്‍ പിടുത്തം കിട്ടിയതാണെങ്കിലും പിന്നീട് പിടിവിട്ട് ഒഴുക്കില്‍ പെടുകയായിരുന്നു. ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ 8 -ാം ക്ലാസ് വിദ്യാർഥിനിയാണ്. ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നും എത്തിയ ഫയർഫോഴ്സ് നോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം, ടീം എമർജൻസി അംഗങ്ങളും നാട്ടുകാരും തെരച്ചിലില്‍ പങ്കാളികളായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം കോടതി വിധി അനുസരിച്ച് മാത്രം : മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: ഹയർസെക്കൻഡറി സ്ഥലം മാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ...

വടശ്ശേരിക്കര പേഴുംപാറയിൽ വീടും ബൈക്കും കത്തിച്ച സംഭവം : രണ്ടുപേർ പിടിയിൽ

0
റാന്നി : വടശ്ശേരിക്കര പേഴുംപാറ 17 ഏക്കർ ശോഭാലയം രാജ്കുമാറിന്റെ വീടും...

മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ മൃതദേഹം 19 ന് കേരളത്തിൽ എത്തും

0
തിരുവല്ല : ബിലിവേഴ്സ് ചർച്ച് ഈസ്റ്റർ സഭാ അധ്യക്ഷൻ...

കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയം 2025 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും ; മന്ത്രി വീണാ ജോര്‍ജ്...

0
പത്തനംതിട്ട : കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി ആരോഗ്യ...