പോപ്പുലര്‍ നിക്ഷേപകര്‍ക്ക് പണം മടക്കിലഭിക്കാന്‍ സാധ്യത തെളിയുന്നു ; കോമ്പീറ്റന്റ് അതോറിറ്റിയുടെ നേത്രുത്വത്തില്‍ നവംബര്‍ 27 ന് ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോപ്പുലര്‍ നിക്ഷേപകര്‍ക്ക് പണം മടക്കിലഭിക്കാള്‍ സാധ്യത തെളിയുന്നു. കോമ്പീറ്റന്റ് അതോറിറ്റിയുടെ നേത്രുത്വത്തില്‍ നവംബര്‍ 27 ഉച്ചക്ക് 12  മണിക്ക് ഇത് സംബന്ധിച്ച ചര്‍ച്ച നടക്കും. തിരുവനന്തപുരത്തുള്ള കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗീകൃത സംഘടനകള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഗ്രൂപ്പ് നല്‍കിയ സെറ്റില്‍മെന്റ് പ്രൊപ്പോസല്‍ ആണ് ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ച വിജയിച്ചാല്‍ നിക്ഷേപകരുടെ കണ്ണീരിനു വിരാമമാകും. കേരളത്തിലെ വിവിധ കോടതികളില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.  വിവിധ നിക്ഷേപക സംഘടനകള്‍ കേരളാ ഹൈക്കോടതിയിലും ശക്തമായ നിയമ പോരാട്ടം നടത്തുകയാണ്.

ഇതിനിടയിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി വിവിധ സംഘടനകളെ സമീപിച്ചത്. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന് പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ കത്ത് പി.ജി.ഐ.എ പുതിയ ഹര്‍ജിയിലൂടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ നിജസ്ഥിതി കോടതിയുടെ മുമ്പില്‍ പ്രതികളെക്കൊണ്ട് വ്യക്തമാക്കിക്കുകയായിരുന്നു ലക്‌ഷ്യം. ഇതോടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രതികള്‍ക്ക് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വന്നു. WP(C) No.15846/2023 നമ്പര്‍ ഹര്‍ജിയില്‍ സെപ്തംബര്‍ 7 ന് ഇറക്കിയ ഉത്തരവ് പ്രകാരം കോമ്പീറ്റന്റ് അതോറിറ്റിയുടെ നേത്രുത്വത്തില്‍ നാലുമാസത്തിനുള്ളില്‍ പോപ്പുലര്‍ ഉടമകള്‍ നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം ഹൈക്കോടതിയെ അറിയിക്കുകയും വേണം. ഇതിനാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.

പോപ്പുലര്‍ ഉടമകളുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളോട് ബഹുഭൂരിപക്ഷം നിഷേപകര്‍ക്കും യോജിപ്പില്ല. എന്നാലും ചര്‍ച്ചയില്‍ പുതിയ ഫോര്‍മുല ഉരുത്തിരിഞ്ഞാല്‍ നിക്ഷേപകര്‍ക്കും അതോടൊപ്പം പ്രതികള്‍ക്കും ഏറെ ആശ്വാസമാകും ഈ ചര്‍ച്ച. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2020 ഓഗസ്റ്റിലാണ് പോപ്പുലര്‍ പൂട്ടിയത്. മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ എണ്‍പത്തി ഏഴോളം നിക്ഷേപകര്‍ മാനസികമായി തകര്‍ന്ന് ജീവന്‍ വെടിഞ്ഞു. മരുന്നിനും ആഹാരത്തിനും ബുദ്ധിമുട്ടുന്ന നിരവധി നിക്ഷേപകര്‍ ഇന്നും അര്‍ദ്ധ പ്രാണനായി ജീവിക്കുന്നു. പോലീസില്‍ നിന്നും യാതൊരു സഹായവും നിക്ഷേപകര്‍ക്ക് ലഭിച്ചില്ല. എന്നിട്ടും തളരാതെ പോരാടുകയായിരുന്നു നിക്ഷേപകര്‍. നിയമ നടപടികളും സമരവുമൊക്കെയായി മൂന്നു വര്‍ഷവും മൂന്നു മാസവും പിന്നിടുമ്പോഴാണ്‌ ചെറിയൊരു പ്രതീക്ഷയായി കോടതിവിധിയും അതിനെത്തുടര്‍ന്നുള്ള ഈ ചര്‍ച്ചയും നടക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...