Friday, May 24, 2024 11:33 am

പുതുശ്ശേരിമല കിഴക്ക് വാർഡ് ഉപതെരഞ്ഞെടുപ്പ് ; എൽഡിഎഫ് സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതുശ്ശേരിമല കിഴക്ക് വാർഡ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. അജിമോനാണ് സ്ഥാനാർത്ഥി. ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലാണ് മത്സരിക്കുക. റാന്നി പഞ്ചായത്ത് സെക്രട്ടറി ജി സുധാകുമാരിക്ക് മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ഡിസംബർ 12ന് ആണ് തെരഞ്ഞെടുപ്പ് നടക്കുക. റാന്നി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ആയിരുന്ന എ.എസ് വിനോദ് കുമാർ രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച വിനോദ് കുമാർ പാർട്ടിവിപ്പ് ലംഘിച്ചു കോൺഗ്രസിന് ഒപ്പം നിന്നിരുന്നു. വിപ്പ് ലംഘനത്തിന് എതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വരാനിരിക്കെയാണ് വിനോദ് കുമാർ മെമ്പർ സ്ഥാനം രാജിവെച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച അജിമോനെ പഞ്ചായത്ത് മെമ്പർ സച്ചിൻ വയല മാലയണിയിച്ച് സ്വീകരിച്ചു. എൽഡിഎഫ് കൺവീനർ ജോജോ കോവൂർ, സിപിഐ(എം) ലോക്കൽ സെക്രട്ടറി ബിനോയി കുര്യാക്കോസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ദിലീപ് ഫിലിപ്പ് എന്നിവരും പത്രിക സമർപ്പിക്കാൻ ഒപ്പം ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാസര്‍കോട് ബന്തടുക്കയിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി ; പോലീസ് അന്വേഷണം തുടങ്ങി

0
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ബന്തടുക്കയിലെ ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

പോലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഗുണ്ടാ ലിസ്റ്റില്‍പെട്ട യുവാവ് ഓടി രക്ഷപെട്ടു

0
തിരുവനന്തപുരം: വീട്ടിലെത്തിയ പൊലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട യുവാവ്...

അച്ചൻകോവിലാറ്റിൽ വീണ്ടും ജലനിരപ്പുയർന്നു

0
പന്തളം : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ വീണ്ടും...

മദ്യനയത്തിന്‍റെ പ്രാരംഭചർച്ചകൾ പോലും ആയിട്ടില്ല ; ബാര്‍കോഴ ശബ്ദരേഖ കേട്ടിരുന്നുവെന്നും എക്സൈസ് മന്ത്രി

0
തിരുവനന്തപുരം: പുതിയ മദ്യനയം നടപ്പാക്കുന്നതിന് ബാറുടമകളില്‍ നിന്ന് രണ്ടര ലക്ഷം വീതം...