നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഇടുക്കി അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തിൽ നായ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളുടേതാണ് കുഞ്ഞ്. എസ്റ്റേറ്റിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ നായ്ക്കൾ എന്തോ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നോക്കുമ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടത്. ഇവർ ഉടൻ വിവരം രാജക്കാട് പോലീസിനെ അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂനം സോറൻ എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ മാസത്തിൽ പൂനം സോറന്റെ ആദ്യഭർത്താവ് മരിച്ചിരുന്നു. അതിനുശേഷം മോത്തിലാൽ മുർമു എന്നയാളെ വിവാഹം കഴിച്ചു. അങ്ങനെയാണ് ഇരുവരും അരമനപ്പാറ എസ്റ്റേറ്റിൽ എത്തിയത്. വെള്ളിയാഴ്ച വരെ ഇരുവരും എസ്റ്റേറ്റിൽ ജോലിക്കെത്തിയിരുന്നു. ശനിയാഴ്ചയാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും ഇതേതുടർന്ന് കുഴിച്ചിടുകയായിരുന്നെന്നും യുവതി പോലീസിന് നൽകിയ മൊഴി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്‌: പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയൽ...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി

0
കലഞ്ഞൂര്‍ : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകര്‍ക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍...

മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ ചുമട്ടുതൊഴിലാളി മരിച്ചു

0
മലപ്പുറം: മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...