താമരശേരിയിൽ മകൻ വെട്ടിക്കൊലപെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശേരിയിൽ മകൻ വെട്ടിക്കൊലപെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകുന്നേരമാണ് സംസ്കാരം നടന്നത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്.

ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കി. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്. ആഷിഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിലും എത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...