മുണ്ടത്തിക്കോട് അപകടത്തില്‍ കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തില്‍ കാണാതായ നാലു പേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പുതൂര്‍ക്കര അരങ്ങത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ അഭിജിത്ത് (27), തൃശൂര്‍ മനക്കൊടി സ്വദേശി വിഷ്ണു വിനോദ് (35), തൃശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരീഷ് (42), തൃശൂര്‍ തെക്കുംകര സ്വദേശി സുരേഷ് (50) എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയാണ് മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞത്. ഇത് സങ്കീര്‍ണമായതിനാല്‍ പരിശോധനാഫലം വൈകുകയായിരുന്നു. പല മൃതദേഹ ഭാഗങ്ങളും ഡിഎന്‍എ പരിശോധനയ്ക്ക് കഴിയാത്ത വിധത്തിലായിരുന്നതിനാല്‍ പരിശോധനയ്ക്ക് ഏറെ പ്രയാസം നേരിട്ടിരുന്നു. നാലുപേരെ തിരിച്ചറിഞ്ഞതോടെ വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി.

മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിതറിപ്പോയിരുന്നു. പല അവശിഷ്ടങ്ങളും കരിഞ്ഞുപോയതിനാല്‍ ഡിഎന്‍എ പരിശോധന ദുഷ്‌കരമായി. ഏപ്രില്‍ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. കരാറുകാരന്‍ സതീഷ് ഉള്‍പ്പെടെ 17 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...