ചെഗുവേരയെ പിടികൂടിയ ബൊളീവിയൻ ജനറൽ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ക്യൂബൻ വിപ്ലവകാരി ഏണസ്റ്റോ “ചെ” ചെഗുവേരയെ പിടികൂടി ദേശീയ നായകനായി മാറിയ ബൊളീവിയൻ ജനറൽ ഗാരി പ്രാഡോ സാൽമൺ (84) അന്തരിച്ചു. സോഷ്യൽ മീഡിയയിലൂടെ മകൻ ഗാരി പ്രാഡോ അറൗസാണ് മരണവാർത്ത അറിയിച്ചത്. ഏപ്രിൽ പകുതി മുതൽ പ്രാഡോ സാൽമൺ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘അത്ഭുതകരമായ വ്യക്തിയായിരുന്നു എൻ്റെ പിതാവ്. ഞങ്ങൾക്ക് സ്നേഹത്തിന്റെയും സത്യസന്ധതയുടെയും മാന്യതയുടെയും പാരമ്പര്യം അദ്ദേഹം പകർന്നു നൽകി’- അറൗസ്‌ ഫാസ്‌ബോക്കിൽ കുറിച്ചു.

1967 ഒക്ടോബർ 8-ന് ബൊളീവിയൻ കാട്ടിൽ വെച്ച്, ക്യൂബൻ കമ്മ്യൂണിസ്റ്റ് വിപ്ലവകാലത്ത് ഫിദൽ കാസ്‌ട്രോയ്‌ക്കൊപ്പം പേരെടുത്ത ചെ ഗുവേരയെ പിടികൂടിയ സൈന്യത്തെ നയിച്ചത് ഗാരി പ്രാഡോ സാൽമണായിരുന്നു. അക്കാലത്ത് ബൊളീവിയയിൽ വലതുപക്ഷ സൈനിക ഗവൺമെന്റായിരുന്നു ഉണ്ടായിരുന്നത്. സൈനിക നീക്കത്തിൽ പരിക്കേറ്റ ചെഗുവേരയെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ വധിക്കുകയായിരുന്നു.

യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന കാലമായിരുന്നു അത്. ചെ ഗുവേരയെ പിടികൂടിയതിലെ പങ്കിന് ബൊളീവിയ അദ്ദേഹത്തെ ദേശീയ നായകനായി പ്രഖ്യാപിച്ചു. 1981ൽ നട്ടെല്ലിന് അബദ്ധത്തിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പ്രാഡോ, 1988 ലാണ് സൈന്യത്തിൽ നിന്ന് വിരമിക്കുന്നത്. തുടർന്നുള്ള ജീവിതം വീൽചെയറിൽ ചെലവഴിച്ച ജനറൽ പ്രാഡോ, 1967-ൽ തന്റെ വിജയത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. ‘ഹൗ ഐ ക്യാപ്ചർ ചെ’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...