രണ്ടു പതിറ്റാണ്ടിനിടെ കേരളത്തിന്റെ ഉൾനാടൻ ജലപാതകളിൽ നടന്നത് പത്തിലധികം വലിയ അപകടങ്ങളെന്ന് കണക്ക് ; കാരണങ്ങൾ അന്നും ഇന്നും ഒന്ന് തന്നെ , ഇനിയും പാഠം പഠിക്കാതെ മലയാളിയുടെ ജലയാത്രകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 1980 മുതൽ 2022വരെ കേരളത്തിന്റെ ഉൾനാടൻ ജലപാതകളിൽ നടന്നത് പത്തിലധികം ബോട്ട് അപകടങ്ങളാണ്. 30 പേരുടെ മരണത്തിന് ഇടയാക്കിയ കണ്ണമാലി ബോട്ട് അപകടവും, 18 പേരുടെ മരണത്തിന് ഇടയാക്കിയ വല്ലാർപ്പാടം അപകടവും, 29 പേരുടെ മരണത്തിന് ഇടയാക്കിയ കുമരകം ബോട്ടപകടവും, 18 പേർ മരിച്ച തട്ടേക്കാട് ദുരന്തവും,45 പേർ മരിച്ച തേക്കടി ബോട്ടപ്പകടവുമെല്ലാം ഇതിൽപ്പെടുന്നു. മേൽപ്പറഞ്ഞ എല്ലാ അപകടങ്ങളുടെയും പൊതുവായ കാരണങ്ങൾ ഏതാണ്ടോന്നു തന്നെയാണ്.

ഈ കാരണങ്ങൾ കണ്ടെത്തുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത നിരവധി അന്വേഷണ കമ്മീഷനുകൾ വന്നുപോയിട്ടുണ്ട്. പക്ഷെ മലയാളിയുടെ ജല ഗതാഗതത്തിന്റെ നിഘണ്ടുവിൽ സുരക്ഷ എന്നൊരു പദമില്ല. ഈ കമ്മീഷനുകളെല്ലാം കണ്ടെത്തിയ കാരണങ്ങൾ പ്രധാനമായും അഞ്ചെണ്ണമാണ്. അമിതഭാരം തന്നെയാണ് അതിലൊന്നാമത്. അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റി സർവ്വീസ് നടത്തുക. ബോട്ടുകളുടെ കാലപ്പഴക്കമാണ് രണ്ടാമത്തെ കാരണം. ജീവൻരക്ഷാ ജാക്കറ്റുകൾ ഉപയോഗിക്കാതെയുള്ള യാത്രയും അനധികൃത ബോട്ടിങ്ങുകളും, നിയമ ലംഘനവുമെല്ലാം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു.

താനൂരിലേയും ബോട്ടപകടത്തിന്റെയും കാരണങ്ങൾ മറ്റൊന്നല്ല. 20 പേർക്ക് കയറാൻ പറ്റുന്ന ബോട്ടിൽ ഇന്ന് കയറിയത് 40 ലധികം പേരാണ്. രാത്രി 07:00 ഏഴുമണിക്ക് ശേഷം വിനോദസഞ്ചാര ബോട്ടിങ് പാടില്ലെന്ന നിയമം ലംഘിക്കപ്പെട്ടു. ബോട്ടിന്റെ കാലപ്പഴക്കത്തെ സംബന്ധിക്കുന്ന വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളു. മരണം ഈ ഘട്ടത്തിൽ 18 ആണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയുമുണ്ട്. വീഴ്ചകളിൽ നിന്നും പാഠം പഠിക്കാതെ മലയാളിയുടെ ജലയാത്രകൾ വീണ്ടും മുന്നോട്ട്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...