34.9 C
Pathanāmthitta
Thursday, March 30, 2023 2:44 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക് അന്തരിച്ചു

മുംബൈ : ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സുഹൃത്തും നടനുമായ അനുപം ഖേറാണ് സതീഷ് കൗശിക് അന്തരിച്ചെന്ന് ട്വീറ്റ് ചെയ്തത്- “എനിക്കറിയാം മരണമാണ് ഈ ലോകത്തിലെ പരമമായ സത്യം. എന്നാൽ എന്‍റെ ആത്മസുഹൃത്ത് സതീഷ് കൗശികിനെ കുറിച്ച് ഇങ്ങനെ എഴുതേണ്ടിവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്റ്റോപ്പ്. നീയില്ലാത്ത ജീവിതം ഒരിക്കലും പഴയതുപോലെയാവില്ല സതീഷ്. ഓംശാന്തി.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

സതീഷ് കൗശിക് 1956 ഏപ്രില്‍ 13ന് ഹരിയാനയിലാണ് ജനിച്ചത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സതീഷ് കൗശികിന്‍റെ അരങ്ങേറ്റം നാടകത്തിലൂടെയായിരുന്നു. മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന, രാം ലഖൻ, സാജൻ ചലേ സസുരാൽ, ജാനേ ഭി ദോ യാരോ എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛത്രിവാലിയിലാണ് അവസാനമായി അഭിനയിച്ചത്. കങ്കണ റണാവത്തിന്‍റെ എമര്‍ജന്‍സിയാണ് പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയില്‍ ജഗ്ജീവൻ റാമായാണ് അദ്ദേഹം എത്തുക. രൂപ് കി റാണി ചോറോം കാ രാജ, പ്രേം, തേരേ നാം, ഹം ആപ്കി ദില്‍മേം രഹ്തേ ഹെ, ക്യോംകി തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

self

 

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow