കതിരൂർ മനോജ്‌ സേവാകേന്ദ്രത്തിലേക്ക്‌ ബോംബേറ്‌ ; ആർഎസ്എസുകാരൻ അറസ്റ്റിൽ – ലക്ഷ്യം കലാപം

For full experience, Download our mobile application:
Get it on Google Play

കതിരൂർ : പൊന്ന്യം നായനാർ റോഡിലെ പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടിൽ പ്രബേഷിനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രബേഷിനെ പിടികൂടിയത്.

ജനുവരി 16-ന് പുലർച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാർ റോഡിൽ സ്റ്റീൽ ബോംബ് സ്‌ഫോടനം നടന്നത്. നായനാർ റോഡിലെ കതിരൂർ മനോജ് സേവാ കേന്ദ്രത്തിന് സമീപം ബോംബെറിഞ്ഞത് ഇയാളാണെന്ന് കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള മനപൂര്‍വ്വമുള്ള ശ്രമമായിരുന്നു ഇതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

പ്രതിയുടെ പേരിൽ പത്തോളം കേസുകളുണ്ടെന്ന് പോലീസ് വിശദമാക്കി. ജനുവരി 16 ന് നടന്ന സ്ഫോടനത്തിലെ യഥാര്‍ത്ഥ ലക്ഷ്യം പോലീസിന്റെ പിക്കറ്റ് പോസ്റ്റ് അല്ലായിരുന്നുവെന്നും സമീപത്തുള്ള കതിരൂർ മനോജ് സേവാകേന്ദ്രമായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. എസ്ഐ നിജീഷ്, കോൺസ്റ്റബിൾമാരായ റോഷിത്ത്, വിജേഷ് എന്നിവരാണ് പ്രബേഷിനെ കസ്റ്റഡിയിലെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...