തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; കുറ്റിച്ചലിൽ വീടിന് നേരെ ബോംബെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചൽ മലവിളയിൽ വീടിന് നേരെ ബോംബെറിഞ്ഞു. മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. നിരവധി കേസിൽ പ്രതിയായ അനീഷ് എന്നയാളാണ് ബോംബെറിഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചു. അനീഷ്, ബന്ധുവി്നറെ വീട്ടിൽ ഒളിവിൽ കഴിയുന്ന വിവരം പുറത്തു പറഞ്ഞു എന്നാരോപിച്ചാണ് കിരണിന്റെ വീട് ആക്രമിച്ചത്. നെയ്യാർ ഡാം പോലീസ് പരിശോധന നടത്തി.

ഇന്നലെയും സമാനമായ രീതിൽ തലസ്ഥാനത്ത് ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ഒരു സംഘം ബോംബെറിയുകയായിരുന്നു. ആക്രമണത്തിൽ തുമ്പ സ്വദേശി ക്ലീറ്റസിന്റെ വലത് കാലിന് ഗുരുതര പരിക്കേറ്റു. കഠിനംകുളം സ്വദേശി അജിത്ത് ലിയോണിൻരെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.

ലഹരിമാഫിയാ സംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. ക്ലീറ്റസിനൊപ്പമുണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യം വെച്ചിരുന്നത്. ആക്രമണം നടത്തിയ അജിത്ത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്. ആഴ്ചകൾക്ക് മുൻപാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്.
സംഭവത്തിൽ നാലംഗ ക്വട്ടേഷൻ സംഘം പിടിയിലായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...