പെഷവാര്‍ : പാകിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വടക്ക് കിഴക്കന്‍ പ്രവിശ്യയില്‍ റോഡിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് സ്കൂള്‍ അദ്ധ്യാപകര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലെ ബജൗര്‍ ജില്ലയിലെ ദമാദോല മേഖലയിലാണ് സംഭവം.
ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു കൊല്ലപ്പെട്ട രണ്ട് പേരും. സ്വകാര്യ സ്കൂള്‍ അദ്ധ്യാപകനായ അബ്ദുള്‍ റഹ്മാന്‍, സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായ ഇസ്മയില്‍ എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ ഭീകരവാദികള്‍ ഇത്തരത്തിലുള്ള സ്ഫോടനങ്ങള്‍ നടത്താറുണ്ട്.