കേ​ര​ള​ത്തില്‍ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തുമെന്ന് ഭീ​ഷ​ണി സ​ന്ദേ​ശം ; ര​ണ്ടു​പേരെ ഹ​രി​യാ​ന​യി​ല്‍ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : റിപ്പബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ബോം​ബ് സ്‌​ഫോ​ട​നം നടത്തുമെ​ന്നറിയിച്ച് കൊ​ച്ചി സി​റ്റി പോലീ​സി​നു ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച ര​ണ്ടു​പേ​രെ ഹ​രി​യാ​ന​യി​ല്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ​ല്‍​ഹി സ്വ​ദേ​ശിയായ നി​ധി​ന്‍ ഏ​ലി​യാ​സ് ഹാ​ലി​ദ്, ഹ​രി​യാ​ന സ്വ​ദേ​ശി ഹ​ക്കം എ​ന്നി​വ​രെയാണ് കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം തി​ങ്ക​ളാ​ഴ്ച​ പി​ടി​കൂ​ടി​യ​ത്. പ്രതികളു​മാ​യി പോലീസ് സംഘം ട്രെ​യി​ന്‍ മാ​ര്‍​ഗം കേ​ര​ള​ത്തി​ലേ​ക്കു തി​രി​ച്ചു.

ജനുവരി 25ന് ആയിരുന്നു ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്‌​ ഐ അനസിനു മൊ​ബൈ​ലി​ല്‍ ബോംബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇതിനെ തുടര്‍ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നിര്‍ദ്ദേശപ്രകാരം പ്ര​തി​കളെ തേ​ടി എ​സ്‌​ഐ അ​ന​സ്, എ​എ​സ്‌​ഐ വി​നോ​ദ് കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഹരിയാനയിലേ​ക്ക് പോയിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ല​ത്തെ​ത്തി​യ കേരളാ പോലീസിന്റെ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കൊടുവില്‍  ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹ​ക്ക​മി​ന്റെ ഫോ​ണി​ല്‍​നി​ന്നും നി​ധി​ന്‍ ഏ​ലി​യാ​സ് ഹാ​ലി​ദാ​ണു സ​ന്ദേ​ശം അ​യ​ച്ച​തെ​ന്നാ​ണു പോലീസിന് പ്രാഥമിക വി​വ​രം ലഭിച്ചിരിക്കുന്നത്. കൊ​ച്ചി​യി​ലെ​ത്തി​ച്ചു ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ ഇ​തു​സം​ബ​ന്ധി​ച്ച കൂടുതല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കൂ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...