ശീതക്കാറ്റും മഞ്ഞുവീഴ്ച്ചയും ബോംബ് സൈക്ലോണിന് സാദ്ധ്യത : 2000ത്തിൽ അധികം വിമാനങ്ങൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : അമേരിക്കയിൽ ശക്തമായ ശീതക്കാറ്റും മഞ്ഞു വീഴ്ച്ചയും കാരണം രണ്ടായിരത്തിൽ അധികം വിമാനങ്ങൾ റദ്ദാക്കി. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങളാണ് വരുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ ബോംബ് സൈക്ലോണിനും സാദ്ധ്യതയുണ്ടെന്ന് കാലാസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റിന് പുറമെ ശക്തമായ മഴയും മഞ്ഞുമുള്ള അവസ്ഥയാണ് ബോംബ് ചുഴലിക്കാറ്റ് അഥവാ ബോംബോജനിസിസ്.

ക്രിസ്തുമസിന് മുൻപ് അമേരിക്കയുടെ കാലാവസ്ഥാ സ്ഥിതി വളരെ മോശമാകുമെന്നാണ് മുന്നറിയിപ്പ്. 135 ദശലക്ഷം ആളുകളെ ഇത് ബാധിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ആഷ്ടൺ റോബിൻസൺ കുക്ക് പറഞ്ഞു. അയോവയിലെ ഡെസ് മോയിൻസ് പോലുള്ള സ്ഥലങ്ങളിൽ -37 ഡിഗ്രി പോലെ അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വ്യാഴാഴ്ച ഉച്ച വരെ അമേരിക്കയിലേക്കുള്ള 2156 ഫ്‌ളൈറ്റുകൾ റദ്ദാക്കി. വിമാനകമ്പനികൾ 1576 വിമാനങ്ങൾ വെള്ളിയാഴ്ച്ച റദ്ദാക്കിയിരുന്നു. ചിക്കാഗോയിലും ഡെൻവറിലുമാണ് ഏറ്റവും കൂടുതൽ വിമാന റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്രിസ്തുമസ് പ്രമാണിച്ച് കുടുംബത്തിനടുത്തേക്കും മറ്റും യാത്ര ചെയ്യാനിരുന്ന നിരവധി പേരാണ് ഇതോടെ കുടുങ്ങിയത്. എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...