ദുബൈയിൽ നിന്ന് പറന്ന എമിറേറ്റ്സ് വിമാനത്തിന് ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ദുബൈ: ദുബൈയിൽ നിന്ന് പറന്ന എമിറേറ്റ്സ് വിമാനത്തിന് ബോംബ് ഭീഷണി. ദുബൈ-ഹൈദരാബാദ് വിമാനത്തിനാണ് ബോംബ് ഭീഷണി നേരിട്ടത്. ദുബൈയിൽ നിന്ന് ഇന്ത്യൻ നഗരമായ ഹൈദരാബാദിലേക്ക് പോകുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിന് (EK526) വെള്ളിയാഴ്ച സുരക്ഷാ ഭീഷണി നേരിട്ടതായി എയർലൈൻസ് വക്താവിനെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് അധികൃതർ തങ്ങളെ അറിയിച്ചതായി എമിറേറ്റ്സ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനെത്തുടർന്ന് എമിറേറ്റ്സിന്റെ ഗ്രൗണ്ട് ടീമുകളുമായി പൂർണ്ണ സഹകരണത്തോടെ സ്റ്റാൻഡേർഡ് സുരക്ഷാ നടപടിക്രമങ്ങൾ നടപ്പിലാക്കി.

വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 8.30-ന് സുരക്ഷിതമായി ലാൻഡ് ചെയ്തു. സുരക്ഷാ പരിശോധനകൾക്ക് ശേഷം യാത്രക്കാരെ സാധാരണ നിലയിൽ പുറത്തിറക്കി. വിമാനത്തിലെ യാത്രക്കാരുടെയും വിമാനത്തിന്‍റെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലെ അധികൃതർ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചതായി അധികൃതർ വ്യക്തമാക്കി. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് എമിറേറ്റ്സിന്റെ മുഗണനയെന്ന് വക്താവ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...