വിമാനങ്ങൾക്കു പുറമെ മുംബൈ-ഹൗറ ട്രെയിനിനും ബോംബ് ഭീഷണി ; പരിശോധനയ്ക്ക് ശേഷം യാത്ര തുടരാൻ അനുമതി

For full experience, Download our mobile application:
Get it on Google Play

മുംബൈ (മഹാരാഷ്ട്ര): മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയതിനു പിന്നാലെ വീണ്ടും രണ്ട് വിമാനങ്ങൾക്കും ട്രയിനിനും ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ജൽഗാവ് സ്റ്റേഷനിൽ നിർത്തി വിശദമായി പരിശോധന നടത്തി. തുടർന്ന് യാത്ര തുടരാൻ അനുമതി നൽകുകയായിരുന്നു. മുംബൈ-ഹൗറ ട്രെയിൻ-12809ൽ ബോംബ് വെച്ചിരിക്കുന്നതായി പുലർച്ചെ നാലുമണിയോടെ മുംബൈ കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് റെയിൽവേ ഉ​ദ്യോഗസ്ഥർ അറിയിക്കുകയുണ്ടായി.

സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ടൈമർ ബോംബ് ഉപയോഗിച്ച് ട്രെയിൻ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണിയെന്ന് സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു. മുംബൈയിൽ നിന്ന് പുറപ്പെടുന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് വിമാനത്തിൽ വിശദ പരിശോധന നടത്തിയിരുന്നു. മസ്‌കത്തിലേക്ക് പോകുന്ന 6E 1275 വിമാനത്തിനും ജിദ്ദയിലേക്ക് പോകുന്ന 6E 56 വിമാനത്തിനുമാണ് ഭീഷണി ലഭിച്ചതെന്ന് ഇൻഡിഗോ വക്താവ് പറഞ്ഞു. തുടർന്ന് രണ്ട് വിമാനങ്ങളും ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റി പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...