ആഡംബര കപ്പലിലെ ലഹരി കേസ് ; ആര്യന്‍ ഖാന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി – കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ പ്രതി ആര്യന്‍ ഖാന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എന്‍സിബി ഓഫീസില്‍ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയില്‍ ഹാജരാകണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം നവംബര്‍ 5, 12, 19, 26, ഡിസംബര്‍ 3, 10 തീയതികളില്‍ ആര്യന്‍ ഖാന്‍ എന്‍സിബിക്ക് മുന്നില്‍ എത്തുകയും ചെയ്തു.

എന്‍സിബി എപ്പോള്‍ എവിടെ വിളിച്ചാലും ഹാജരാവാന്‍ ഖാന് ഒരു മടിയുമില്ലെന്ന് ജസ്റ്റിസ് എന്‍ഡബ്ല്യു സാംബ്രെ അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. എന്‍സിബി ഓഫീസ് ഒഴികെ മറ്റിടങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഒന്നും നടക്കുന്നില്ലെന്നും അന്വേഷണം എങ്ങുമെത്തുന്നില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...