കാലാവസ്ഥാ പ്രമേയത്തെ എതിര്‍ത്ത് ഇന്ത്യ ; രക്ഷാസമിതി പ്രമേയം പാസായില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : കാലാവസ്ഥാ വ്യതിയാനം ആഗോള സുരക്ഷയ്ക്കും സമാധാനത്തിനും വെല്ലുവിളിയാണെന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്ത് ഇന്ത്യ. ചൈന വിട്ടുനിന്നു. റഷ്യ പ്രമേയത്തെ വീറ്റോ ചെയ്തതോടെ ആഗോളതാപനത്തില്‍ കേന്ദ്രീകരിച്ചുള്ള നയരൂപീകരണം എന്ന രക്ഷാസമിതിയുടെ ലക്ഷ്യത്തിന് തിരിച്ചടി. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇറാഖിലും ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങളെപ്പറ്റി 2007ല്‍ രക്ഷാസമിതി പ്രമേയം പാസാക്കി. ഇതിനുശേഷം പലപ്പോഴായി വിഷയം ചര്‍ച്ചയ്ക്കുവന്നു.

കാലാവസ്ഥാ വ്യതിയാനം തന്നെ സുരക്ഷാപ്രശ്നമാണെന്ന തരത്തിലുള്ള ആദ്യ പ്രമേയമായിരുന്നു തിങ്കളാഴ്ചത്തേത്. അയര്‍ലന്‍ഡും നൈജറുമാണ് പ്രമേയം മുന്നോട്ടുവച്ചത്. രക്ഷാസമിതിയിലെ 15 അംഗങ്ങളില്‍ 12 പേരാണ് അനുകൂലിച്ചത്. റഷ്യന്‍ നടപടിയെ അമേരിക്ക വിമര്‍ശിച്ചു. യുഎന്നിന്റെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സമിതികള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പ്രമേയത്തിലുള്ളതെന്ന് എതിര്‍ത്ത രാജ്യങ്ങള്‍ അവകാശപ്പെട്ടു. ശാസ്ത്രീയവും സാമ്പത്തികവുമായി വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അണുബോംബിന്റെ ഫലം ചെയ്യുമെന്ന് റഷ്യന്‍ സ്ഥാനപതി വാസ്സിലി നെബെന്‍സിയ പറഞ്ഞു. പ്രമേയം ഗ്ലാസ്ഗോ ഉച്ചകോടിയിലുണ്ടായ സമവായം അട്ടിമറിക്കുമെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...