കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ ഡീപ്‌ഫേക്ക്, എഐ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരായ ഡീപ്‌ഫേക്ക്, എഐ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി. ഗഡ്കരി നല്‍കിയ മനനഷ്ടക്കേസിലാണ് കോടതിയുടെ ഇടപെടല്‍. E20 പെട്രോളിനെതിരായ ഉള്ളടക്കങ്ങള്‍ അടങ്ങുന്ന വീഡിയോകളാണ് ഹൈക്കോടതി ഡിലീറ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഗഡ്കരിക്കെതിരായ വിമര്‍ശനാത്മക വീഡിയോകള്‍ അപകീര്‍ത്തികരമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ആരിഫ് ഡോക്ടര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.ഭാവിയില്‍ മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ അവയും നീക്കം ചെയ്യണമെന്നാണ് കോടതിയുടെ മറ്റൊരു നിര്‍ദേശം.

ഇത്തരം ഉള്ളടക്കങ്ങള്‍ പിന്‍വലിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ അഭാവത്തില്‍ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.എഐ ഉള്‍പ്പെടെയുള്ള പുത്തന്‍ ടെക്‌നിക്കുകള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ കോടതിയെ സമീപിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും ജസ്റ്റിസ് ആരിഫ് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ഇതേ കേസില്‍ മെറ്റ, എക്‌സ്, ഗൂഗിള്‍ എന്നീ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് അഭയ് അഹൂജ അനുമതി നല്‍കിയിരുന്നു.

നിതിന്‍ ഗഡ്കരിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എതിരായ ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ്. അതേസമയം ഘട്ടം ഘട്ടമായി പെട്രോളില്‍ എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2003ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ എത്തനോള്‍ ബ്ലെന്‍ഡിങ് പ്രോഗ്രാം അവതരിപ്പിച്ചതെന്നും ഗഡ്കരി ഹർജിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് ദേശീയ സംരംഭ നയത്തിന്റെ ഭാഗമായിരുന്നു. നിലവിലെ സര്‍ക്കാര്‍ 20 ശതമാനം എത്തനോള്‍ മാത്രമാണ് പെട്രോളില്‍ ചേര്‍ത്തിരിക്കുന്നതെന്നും ഹർജിയില്‍ പറയുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...