ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്‍റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ബോംബെ  : മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിരോധിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറിന്‍റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ സെപ്റ്റംബര്‍ 15നും, 20നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ചോദ്യം ചെയ്‌തുകൊണ്ട് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ജസ്റ്റിസുമാരായ എസ്‌.വി ഗംഗാപൂർവാല, എസ്‌.ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ബേബി പൗഡര്‍ ഉത്‌പാദിപ്പിക്കാന്‍ കമ്പനിക്ക് അനുവാദം കൊടുത്തെങ്കിലും ഉത്‌പന്നം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ച് കൊണ്ടുള്ള മഹാരാഷ്‌ട്ര സര്‍ക്കാറിന്‍റെ ഉത്തരവ് നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സാമ്പിളുകൾ രണ്ട് സർക്കാർ ലാബുകളിലേക്കും ഒരു സ്വകാര്യ ലാബിലേക്കും പരിശോധനക്കായി അയക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ സെപ്റ്റംബര്‍ 15ന് പുറപ്പെടുവിച്ച ഉത്തരവ് കമ്പനിയുടെ മഹാരാഷ്‌ട്രയിലെ മുലന്ദിലെ ബേബി പൗഡര്‍ ഉത്‌പാദിപ്പിക്കുന്ന ഫാക്‌ടറിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊടുപുഴ നഗരസഭയില്‍ വേറിട്ട പ്രതിഷേധവുമായി ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍

0
ഇടുക്കി: തൊടുപുഴ നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. കൗണ്‍സില്‍ മിനിറ്റ്‌സ് ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍...

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ നല്‍കിയ ഹർജി തള്ളി

0
തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

1996 ജൂലൈ 29 വൈകിട്ട് 3:50 : റാന്നിയെ രണ്ടായി വിഭജിച്ചുകൊണ്ട് വലിയപാലം പമ്പാനദിയില്‍...

0
റാന്നി: ​1996 ജൂലൈ 29 വൈകിട്ട് 3:50. പ്രകൃതിപോലും കനത്ത മഴയിൽ...

എംആര്‍ അജിത് കുമാറിന് തിരിച്ചടി , സസ്‌പെന്‍ഷന് സ്റ്റേ ഇല്ല

0
ന്യൂഡല്‍ഹി: സസ്‌പെന്‍ഷനെതിരെ എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി...