അക്ഷരങ്ങളിലെ സാമൂഹിക പ്രതിബദ്ധത സുപ്രധാനം : കാതോലിക്ക ബാവ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വായന കുറഞ്ഞു വരുന്ന കാലഘട്ടത്തിലും സാമൂഹിക പ്രതിബദ്ധതയുളള എഴുത്തുകാർ കടന്നുവരുന്നത് ശ്രദ്ധേയമാണെന്ന് ബസേലിയോസ് മാർത്തോമ്മ പൗലോസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. കോട്ടയം ദർശന കച്ചറൽ സെന്ററിൽ ജോസഫ് എം പുതുശേരി രചിച്ച കാലം കണ്ണാടി നോക്കുന്നു എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു കാതോലിക്കബാവ.

സാമൂഹിക പ്രതിബദ്ധതകൾ ഉൾക്കൊള്ളുന്ന വിമർശനങ്ങളാണ് ഭരണകൂടങ്ങളെ നേർവഴിക്ക് നയിക്കുക. പക്ഷം പിടിക്കാത്ത നല്ല എഴുത്തുകാർ സമൂഹത്തിൽ ഉയർന്നു വരണം. സമകാലിക വിഷയങ്ങളും സാധരണക്കാരുടെ പ്രശ്നങ്ങളും പഠിച്ച് എഴുത്തിലൂടെ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുക എന്നത് വലിയ കാര്യമാണെന്നും അക്കാര്യത്തിൽ ജോസഫ് എം പുതുശേരിയുടെ കുറിപ്പുകൾ ഏറെ മൂല്യമുളളതാണെന്നും ബാവ പറഞ്ഞു.

കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി പി ഐ (എം) കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ആദ്യപ്രതി ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ്, തോമസ് ചാഴിക്കാടൻ, ആന്റോ ആന്റണി, കെ സി ജോസഫ്, ഫാ (ഡോ) കെ എം ജോർജ്ജ്, മോൻസ് ജോസഫ്, കെ സുരേഷ് കുറുപ്പ്, ജോയി ഏബ്രഹാം,കുര്യൻ കെ തോമസ്, ഫാ എമിൽ പുള്ളിക്കാട്ടിൽ, എസ് രാജീവൻ, എ ആർ പ്രശാന്ത് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...