കരുതൽ ഡോസ് ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 9 മാസം തികഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. കരുതൽ ഡോസ് വിതരണം ചെയ്യാനിരിക്കെ കൊവിഡ് വാക്‌സീനുകളുടെ വില കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറച്ചു.

കോവാക്‌സിൻ , കൊവിഷീൽഡ് വാക്‌സീൻ ഡോസുകൾ സ്വകാര്യ ആശുപത്രികൾക്ക് 225 രൂപയ്ക്ക് നൽകും. നേരത്തെ കോവാക്‌സിന് 1200 രൂപയും കോവിഷീൽഡിന് 600 രൂപയുമായിരുന്നു വില. കേന്ദ്ര സർക്കാർ ഭാരത് ബയോടെക്കുമായും സിറം ഇൻസ്റ്റിറ്റ്യൂട്ടുമായും നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. കരുതൽ ഡോസ് വിതരണം ചെയ്യുമ്പോൾ അമിത തുക ഈടാക്കരുതെന്നും കേന്ദ്രം നിർദേശിച്ചു. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി.

നേരത്തെ സ്വീകരിച്ച അതേ ഡോസ് തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. CoWINൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ കരുതൽ ഡോസിന് പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു. കരുതൽ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...