അതിർത്തി തർക്കം ; 85കാരിക്ക് അനുജത്തിയുടെ മരുമകളുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഓടനാവട്ടം : കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്ത് ബന്ധുവായ സ്ത്രീയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്. 85 വയസുള്ള സരസമ്മയെ തള്ളിത്താഴെയിട്ട് പരിക്കേൽപ്പിച്ച അയൽവാസി കൂടിയായ സരിതയ്ക്കെതിരെ പോലീസ് കേസെടുത്തു. ഓടനാവട്ടം കുടവട്ടൂർ അമ്പലത്തുംകാലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അതിർത്തി തർക്കത്തെ തുടർന്നാണ് വഴക്കുണ്ടായത്. ഇതിനിടയിൽ വീടിനു മുറ്റത്തുകൂടി നടന്നുവരികയായിരുന്ന സരസമ്മയെ സരിത തള്ളി താഴെയിടുകയായിരുന്നു. വീഴ്ചയിൽ സരസമ്മയുടെ തുടയെല്ലുപൊട്ടി, കൈക്കും തലയ്ക്കും പരിക്കേറ്റു. വേദനെ കൊണ്ട് നിലവിളിച്ച സരസമ്മയെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വയോധികയുടെ അനുജത്തിയുടെ മരുമകളാണ് ആക്രമിച്ചത്. സരിതയ്ക്കെതിരെ ബോധപൂർവ്വം ദേഹോപദ്രവം ഏൽപ്പിച്ചതിന് പൂയപ്പള്ളി പോലീസ് കേസെടുത്തു. സരസമ്മയുടെ മകന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം

0
പാണക്കാട്: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം....

ചാമ്പ്യൻസ് ലീഗ് : അരങ്ങേറ്റത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് ബൊറൂസ്സിയ ഡോർട്ട്മുണ്ട് താരം

0
ഡോർട്ട്മുണ്ട് (ജർമനി) : ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിനിടെ ജർമൻ ക്ലബ്ബ്...