Wednesday, April 16, 2025 5:16 pm

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കും

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കും. ബ്രെക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ബോറിസ് ജോണ്‍സണ്‍ നടത്തുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര സന്ദര്‍ശനമാണ് ഇത്. ഇന്ത്യയുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബ്രിട്ടന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് സന്ദര്‍ശനമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

നേരത്തെ ജനുവരിയില്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കാനായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ജൂണില്‍ G7 രാജ്യങ്ങളുടെ യോഗം ബ്രിട്ടണില്‍ വെച്ച് നടക്കുന്നുണ്ട്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദര്‍ശകനായി പങ്കെടുക്കും. ഈ യോഗത്തിന് മുന്നോടിയായി ഇന്ത്യ സന്ദര്‍ശനം നടത്താനാണ് ബോറിസ് ജോണ്‍സന്റെ തീരുമാനം.

ലോകരാഷ്ട്രീയ ഭൂപടത്തില്‍ നിര്‍ണായകമായ ഇന്തോ-പസഫിക് മേഖലയില്‍ നടപ്പിലാക്കുന്ന നയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ബ്രെക്‌സിറ്റിന് ശേഷം സി.പി.ടി.പി.പി (കോംപ്രഹന്‍സീവ് ആന്‍ഡ് പ്രോഗ്രസീവ് എഗ്രീമെന്റ് ഫോര്‍ ട്രാന്‍സ് പസഫിക് പാര്‍ട്ട്‌നര്‍ഷിപ്പ്) ആസിയാന്‍ എന്നീ രാജ്യാന്തര കൂട്ടായ്മയില്‍ അംഗമാവാനുള്ള താല്‍പര്യം ബ്രിട്ടന്‍ പ്രകടിപ്പിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശുപത്രിയിലെ ഐസിയുവിൽ വെച്ച് പീഡിപ്പിച്ചുവെന്ന് പരാതിയുമായി എയര്‍ഹോസ്റ്റസ്

0
ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ പീഡനത്തിന് ഇരയായതായി എയര്‍ഹോസ്റ്റസായ യുവതിയുടെ...

കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്ത് വഖഫല്ലെന്ന് പ്രഖ്യാപിക്കാൻ ആകില്ലെന്ന് സുപ്രിംകോടതി

0
ന്യൂഡൽഹി: വഖഫ് ഭേദ​ഗതി നിയമത്തിൽ കേന്ദ്രത്തിന് നിർണായക നിർദേശവുമായി സുപ്രിംകോടതി. കോടതികൾ...

ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 245 ശതമാനമായി ഉയർത്തി ട്രംപ്

0
വാഷിങ്ടൺ: ചൈനീസ് ഇറക്കുമതികൾക്കുള്ള തീരുവ ഉയർത്തി അമേരിക്ക. 245% തീരുവയാണ് ചൈനീസ്...