സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം : വ്യത്യസ്തമായ സ്ഥിതിയുള്ളത് നേമത്ത് മാത്രമെന്ന് കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ പൊതുവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അതില്‍ നിന്നും വ്യത്യസ്തമായി ഒരു സ്ഥിതി നേമത്ത് ഉണ്ട്. അവിടെ തദ്ദേശഭരണ സ്ഥാപനത്തിന്റെ കണക്കില്‍ എല്‍ഡിഎഫാണ് ഒന്നാമത്. ബിജെപി രണ്ടാമതും യുഡിഎഫ് മൂന്നാമതുമാണ്. ആ നിലയില്‍ മതനിരപേക്ഷ ജനങ്ങള്‍ ബിജെപിയെ തോല്‍പിക്കുന്നതിനായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം. ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാക്കികൊണ്ട് മാത്രമേ ബിജെപിയെ നേമത്ത് പരാജയപ്പെടുത്താന്‍ കഴിയൂ എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മലമ്പുഴയില്‍ സിപിഐഎം – ബിജെപി കൂട്ടുകെട്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനും കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. മലമ്പുഴയില്‍ എല്ലാവര്‍ക്കും അറിയാവുന്ന സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. 10 വര്‍ഷം മുന്‍പ് അവിടെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് ചുവരെഴുത്ത് വരെ നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം മാറിക്കൊടുക്കുകയായിരുന്നു. ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് എ. പ്രഭാകരന്‍. അദ്ദേഹം പല കോണ്‍ഗ്രസ് നേതാക്കളും നടക്കുന്നതുപോലെ പത്രാസോടെ നടക്കുന്നയാളല്ല. കൃഷിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളായതിനാല്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടൊക്കെ ചുളുങ്ങിയിരിക്കാം. കോണ്‍ഗ്രസുകാര്‍ക്ക് ശക്തനായി തോന്നണമെങ്കില്‍ ഷര്‍ട്ട് ചുളുങ്ങാത്ത രൂപഭാവം വേണമായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...