പ്രിയങ്കയുടെ വാക്കുകൾ കടമെടുത്തു ; വിമർശകർക്ക് സമാന്തയുടെ മറുപടി

For full experience, Download our mobile application:
Get it on Google Play

അല്ലു അർജുൻ ചിത്രം പുഷ്പയിൽ താൻ അവതരിപ്പിച്ച ഐറ്റം ഡാന്‍സിനെ വിമർശിച്ചവർക്കു മറുപടി നൽകി നടി സമാന്ത. മുൻപ് ഒരു അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകൾ കടമെടുത്താണ് താരത്തിന്റെ പ്രതികരണം. സ്ത്രീകൾ എന്താണു ചെയ്യേണ്ടതെന്നു സ്ത്രീകൾക്ക് അറിയാമെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സാഹചര്യം വേണമെന്നുമുള്ള പ്രിയങ്ക ചോപ്രയുെട വാക്കുകളുമായാണ് സമാന്ത രംഗത്തെത്തിയത്. പുഷ്പയിലെ പാട്ടിനു നേരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

പുഷ്പയിലെ സമാന്തയുടെ ഡാൻസ് നമ്പർ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതാണ്. നടിയുടെ വ്യക്തിത്വത്തെ പോലും മാനിക്കാതെ പലരും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശന സ്വരമുയർത്തി. സമാന്തയുടെ വിവാഹബന്ധ തകർച്ചയെക്കുറിച്ചും അനാവശ്യ പരാമർശങ്ങളുണ്ടായി. പിന്നാലെയാണ് പ്രിയങ്ക ചോപ്രയുടെ വിഡിയോയുമായി നടി രംഗത്തെത്തിയത്. പുഷ്പയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സമാന്തയുടെ ഐറ്റം ഡാൻസ്. താരത്തിന്റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. ഇതിനായി നടി കോടികൾ പ്രതിഫലം കൈപ്പറ്റിയെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ പാട്ടിലെ വരികൾ പുരുഷവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് പുരുഷ സംഘടന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. പാട്ട് പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...