ഏഴ്​ വയസുള്ള കുട്ടിക്കും രോഗം ; രാജ്യത്ത്​ മൂന്ന്​ പേര്‍ക്ക്​ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ മൂന്ന്​ പേര്‍ക്ക്​ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ്​ രോഗബാധ. ഏഴ്​ വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയ കെനിയ, സെമാലിയ പൗരന്‍മാര്‍ക്കും കൊല്‍ക്കത്തയില്‍ പോയി മടങ്ങിയ കുട്ടിക്കുമാണ്​ രോഗം സ്ഥിരീകരിച്ചതെന്ന്​ സര്‍ക്കാര്‍ അറിയിച്ചു. നേര​ത്തെ ഒമിക്രോണ്‍ വേരിയന്‍റ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഹൈദരാബാദ്​ വിമാനത്താവളത്തിലെ പരിശോധന കര്‍ശനമാക്കിയിരുന്നു. 11 റിസ്​ക്​ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്​ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്​തിരുന്നു.

ഡല്‍ഹിയിലും രാജസ്​ഥാനിലും പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. രാജസ്​ഥാനില്‍ പുതുതായി നാലുപേര്‍ക്കാണ്​ ഒമിക്രോണ്‍ സ്​ഥിരീകരിച്ചത്​. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും സംസ്​ഥാനത്തെ മറ്റു ഒമിക്രോണ്‍ ബാധിതരുടെ പരിശോധന ഫലം നെഗറ്റീവായെന്നും രാജസ്​ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ അറിയിച്ചു. ഡല്‍ഹിയിലും പുതുതായി നാല്​ ​ഒമിക്രോണ്‍ കേസുകള്‍ സ്​ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആറ്​ ആയതായി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതല്‍ പേര്‍ക്ക്​ ഒമിക്രോണ്‍ സ്​ഥിരീകരിച്ചത്​. 20 ആണ്​ ഇവിടെ രോഗബാധിതരുടെ എണ്ണം. രാജസ്​ഥാന്‍ കര്‍ണാടക​, ഗുജറാത്ത്​, കേരള, ആന്ധ്രപ്രദേശ്​, ഡല്‍ഹി, ഛണ്ഡീഗഡ്​ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...