കടമെടുപ്പ് ; പരസ്പരം പോരടിച്ച് കേരളവും കേന്ദ്രവും, ഉത്തരവിനായി മാറ്റി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കൂടുതൽ വായ്പയെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷയിൽ സുപ്രീംകോടതി വിശദമായ വാദംകെട്ടശേഷം ഉത്തരവിനായി മാറ്റി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കടമെടുപ്പിനെക്കുറിച്ചും കേന്ദ്രം പറയുന്നത് തെറ്റായ കണക്കാണെന്ന് കേരളം ആരോപിച്ചു. എന്നാൽ, കേരളം നൽകുന്നത് പഴയ കണക്കാണെന്ന് കേന്ദ്രവും വാദിച്ചു. തുടർന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിഷയം ഉത്തരവിനായി മാറ്റി. വായ്പയ്ക്കായി തുറന്നവിപണിയെ സമീപിക്കുന്നതിനെ കേന്ദ്രം എതിർക്കുകയാണെന്ന് കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. സംസ്ഥാനത്തിന് ധന ഉത്തരവാദിത്വ നിയമമുണ്ടെന്നും അത് പാലിച്ചാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ കേരളത്തിന്റെ തന്നെ ധന ഉത്തരവാദിത്വ നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരായാണ് സംസ്ഥാനം നീങ്ങുന്നതെന്ന് കേന്ദ്രത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. കേരളത്തിനു മാത്രമായി വായ്പപ്പരിധി ഉയർത്താനാവില്ല. മുൻപ് പല സംസ്ഥാനങ്ങളുടെയും ആവശ്യം കേന്ദ്രം തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...