കടമെടുപ്പ് പരിധി ; ബാധ്യത അടിച്ചേൽപ്പിക്കുന്നുവെന്ന് കേരളം – ജിഎസ്ടി നഷ്ടപരിഹാരം അവകാശമല്ലെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി : കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി സുപ്രീം കോടതിയിൽ കേന്ദ്രത്തിനെതിരെ കേരളം. കേന്ദ്രം ബാധ്യത അടിച്ചേൽപ്പിക്കുന്നുവെന്ന് കേരളം വാദിച്ചു. കേന്ദ്രം നൽകിയ കണക്കിൽ ഏറെ വ്യത്യാസം ഉണ്ട്. കേരളം വികസിക്കരുതെന്ന തോന്നലാണ് കേന്ദ്രത്തിനെത്ത് കേരളം കുറ്റപ്പെടുത്തി. കേരളത്തിന്റെ വാദങ്ങളെ കേന്ദ്രം എതിർത്തു. കേരളത്തിന്റേത് തെറ്റായ വാദങ്ങളാണെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ പറഞ്ഞു. ജിഎസ്ഡിപിയുടെ 4.64 ശതമാനം കേരളം കടമെടുത്തു. മറ്റ് ഒരു സംസ്ഥാനത്തിനും ഇല്ലാത്ത വാദമാണ് കേരളത്തിനെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. കൂടാതെ ജിഎസ്ടി നഷ്ടപരിഹാസം അവകാശമല്ലെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ വ്യക്തമാക്കി. കേസ് ഇടക്കാല ഉത്തരവ് പറയാൻ മാറ്റി. അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാൻ അനുമതിക്ക് നിർദ്ദേശം നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നൽകാനാവില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണെന്നുമാണ് കേരളത്തിന്റെ വാദം. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....