പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇരുസഭകളും നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമന്‍റിന് അകത്തും പുറത്തും പ്രതിഷേധിച്ചു. വിഷയം ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചെങ്കിലും മന്ത്രിയുടെ രാജിയിലുറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും രണ്ട് മണിവരെ നിർത്തിവെച്ചു. വിഷയത്തിൽ പ്രധാനമന്ത്രി മറുപടി നൽകിയെന്നും ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പാർലമെന്‍റ് കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും വിദ്യാർഥികളെ മർദിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.

അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി സിജെപി. ജന്തർമന്തറിൽ നൂറുകണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധത്തെ നേരിടാൻ ജന്തർ മന്തർ പരിസരത്ത് ഇന്റർനെറ്റ് വിലക്കി. പ്രതിഷേധം ശക്തമായതോടെ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി രംഗത്തെത്തി.പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നായിരുന്നു മോദിയുടെ പ്രതികരണം. എന്നാൽ വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന് സിജെപി മറുപടി നൽകി. പ്രതിഷേധത്തെ നേരിടാൻ അടച്ച മെട്രോ സ്റ്റേഷനുകൾ ഉച്ചയോടെ തുറക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...