സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നും ശിഖർ ധവാൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നും ധവാൻ അഭ്യർത്ഥിച്ചു. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ധവാൻ പ്രക്ഷോഭത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

നമ്മുടെ യുവാക്കളാണ് ഈ രാജ്യത്തിന്റെ ഭാവി.അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിനോടൊപ്പം തന്നെ, ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷമയോടെ കാത്തിരിക്കണം. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിലും ഭരണകൂടത്തിലും വിശ്വാസമർപ്പിക്കാനും നമ്മൾ തയ്യാറാകണം. ഏതൊരു വെല്ലുവിളിക്കും ക്ഷമയിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യ എപ്പോഴും മുന്നോട്ട് കുതിച്ചിട്ടുണ്ട്, അത് തുടരുകയും ചെയ്യും-ശിഖർ ധവാൻ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...