കൊച്ചിയില്‍ മദ്യലഹരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രികന്‍റെ പരാക്രമം

For full experience, Download our mobile application:
Get it on Google Play

പാലാരിവട്ടം: കൊച്ചിയില്‍ മദ്യലഹരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രികന്‍റെ പരാക്രമം. കാക്കനാട് സ്വദേശി ആഷിക് തോമസ് കാറിൽ നിന്നും ബീയർ കുപ്പി വലിച്ചെറിയുകയും, നായയെ റോഡിലിറക്കി ആളുകളെ ഭയപ്പെടുത്തുകയും ചെയ്തു. പാലാരിവട്ടത്ത് ഞായറാഴ്ച്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യപിച്ച് ലക്കുകെട്ട കാക്കനാട് സ്വദേശി ആഷിക് തോമസ് കാറിൽ നിന്നും റോഡിലേക്ക് ബീയർ കുപ്പി വലിച്ചെറിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ ബീയർ കുപ്പി ശരീരത്തിൽ വീഴുന്നതിൽ നിന്നും രക്ഷപെട്ടത്. ഇത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ആഷിക് തോമസ് ഭീഷണിപെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു.

ആഡംബര കാറിന് അടുത്തേക്ക് എത്തിയ ബൈക്ക് യാത്രികന് നേരെ കൂറ്റൻ വളര്‍ത്തു നായയെ പുറത്തിറക്കിയാണ് ആഷിക് ഭയപെടുത്തിയത്. ഇതോടെ ബൈക്കുകാരൻ ഭയന്ന് പിൻവാങ്ങി കുറച്ച് മുന്നിലേക്ക് മാറ്റി ബൈക്ക് നിർത്തി. ഇതോടെ പിന്നാലെയെത്തിയ ആഷിക് ബൈക്ക് യാത്രികനെ ആഡംബര കാറിച്ച് വീഴ്ത്തുകയായിരുന്നു. ബഹളത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ആഷിക് തോമസിനെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായും കഞ്ചാവ് ഉപയോഗിച്ചതായും തെളിഞ്ഞു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് ആഷിക് തോമസിനെ അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ യെല്ലോ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ,...