ബേക്കറിയിൽ നിന്നും സമൂസ വാങ്ങി, ഉള്ളിൽ ചത്ത തവളയുടെ കാൽ ; കടയുടമയ്ക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്: ഉത്തർപ്രദേശിൽ ബേക്കറിയിൽ നിന്നും വാങ്ങിയ സമൂസയിൽ തവളയുടെ കാൽ കണ്ടെത്തി. ഗാസിയാബാദിലെ ഒരു ബേക്കറിയിൽ നിന്നും വാങ്ങിയ സമൂസയിലാണ് തവളയുടെ കാലിന്‍റെ ഭാഗം കണ്ടെത്തിയത്. സംഭവത്തിൽ യുവാവിന്‍റെ പരാതിയിൽ പോലീസ് ബേക്കറി ഉടമയ്ക്കെതിരെ കേസെടുത്തു. യുവാവ് വീട്ടിലെത്തി സമൂസ കഴിക്കുന്നതിനിടെയാണ് ഉള്ളിൽ തവളയുടെ ശരീരഭാഗം കണ്ടെത്തിയത്. ഇതോടെ ഉപഭോക്താവ് സമൂസയുമായി ബേക്കറിയിലെത്തി. സമൂസയ്ക്കുള്ളിൽ തവളയുടെ കാൽ എങ്ങനെ വന്നുവെന്ന് ചോദിച്ച് ഉടമയോട് വഴക്കിട്ടു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ആദ്യം ബേക്കറിയിലെത്തിയ യുവാവിനോട് ജീവനക്കാർ സംസാരിക്കുന്നതും പിന്നീട് ഉടമയെ വിളിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബേക്കറി ഉടമയെ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഭക്ഷ്യവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. തവളയുടെ കാലടങ്ങിയ സമൂസയടക്കം സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...