സുഗമ സഞ്ചാരത്തിന് തടസം സൃഷ്ടിച്ച് റോഡരികില്‍ പാറക്കല്ലുകള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗതാഗത സഞ്ചാരത്തിന് തടസം സൃഷ്ടിച്ച് റോഡരികില്‍ ഇറക്കിയിരിക്കുന്ന പാറക്കൂട്ടം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡിലെ തോമ്പിക്കണ്ടം ചപ്പാത്ത് ജംഗ്ഷനു സമീപത്തെ അങ്കണവാടിയുടെ മുന്നിലാണ് പാറക്കല്ലുകള്‍ നാളുകളായി കൂട്ടിയിട്ടിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ വലിയ വാഹനങ്ങള്‍ കടന്നു പോകുവാന്‍ ഉപയോഗിക്കുന്ന പ്രധാന റോഡിലാണ് സംഭവം. അങ്കണവാടിയുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് എത്തിച്ചതാണ് പാറയെന്നാണ് പറയുന്നത്.

പുനരുദ്ധാരണത്തിന്‍റെ ഭാഗമായി തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ കരാറുകാരന്‍ ഉപേക്ഷിച്ചു മടങ്ങിയതാണെന്ന് സമീപവാസികള്‍ പറഞ്ഞു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളും കൂടി എത്തുന്നതോടെ തിരക്കാവും. ഇവിടെ രണ്ടു വാഹനങ്ങള്‍ക്ക് വശം കൊടുക്കുവാന്‍ പാറക്കല്ലുകള്‍ മൂലം തടസം ഉണ്ടാവും. വലിയ അപകടങ്ങള്‍ ഉണ്ടാകുവാന്‍ കാത്തിരിക്കാതെ പാറക്കല്ലുകള്‍ നീക്കി ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...