ഹൈദരാബാദ്: പിറന്നാള്‍ ആഘോഷത്തിനിടെ ഹൃദയാഘാതം മൂലം 16കാരന്‍ മരിച്ചു. ഇതേതുടര്‍ന്ന് 16കാരന്റെ മൃതദേഹത്തിനരികില്‍ കേക്ക് മുറിച്ച് അന്ത്യയാത്ര നല്‍കി കുടുംബം. സി.എച്ച് സച്ചിന്‍(16) ആണ് മരിച്ചത്. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലാണ് സംഭവം. വലിയ ആഘോഷമാണ് മകന് വേണ്ടി കുടുംബം ഒരുക്കിയിരുന്നത്.
ആഘോഷങ്ങള്‍ക്കിടയില്‍ സച്ചിന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലമാണ് സച്ചിന്‍ മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അന്ത്യകര്‍മങ്ങള്‍ക്ക് മുമ്പ് മകന്റെ മൃതദേഹത്തോടൊപ്പം ജന്മദിനം ആഘോഷിക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.





























