കയ്യില്‍ ചുറ്റി കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് എട്ടുവയസ്സുകാരന്‍ ; പാമ്പ് ചത്തു

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്‌ഗഢ് : കയ്യില്‍ കടിച്ച മൂര്‍ഖനെ രണ്ട് തവണ തിരിച്ച് കടിച്ച് കൊന്ന് എട്ടുവയസ്സുകാരന്‍. ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലെ ദീപക്കിനെയാണ് പാമ്പ് കടിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയായിരുന്നു. കുടഞ്ഞു മാറ്റാന്‍ ശ്രമിച്ചെങ്കിലും പാമ്പ് പിടിവിട്ടില്ല. പിന്നാലെ കുട്ടിയുടെ കയ്യില്‍ കടിച്ചു. ദേഷ്യം തോന്നിയ കുട്ടി മൂര്‍ഖനെ തിരിച്ച് കടിക്കുകയായിരുന്നു. രണ്ട് തവണ കടിയേറ്റ പാമ്പ് സംഭവ സ്ഥലത്ത് വെച്ച് തന്നെ ചത്തു. പാമ്പുകടിയേറ്റ വിവരം അറിഞ്ഞ മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പ്രതിവിഷം നല്‍കിയ ശേഷം ഒരു ദിവസം കുട്ടിയെ നിരീക്ഷണത്തിലാക്കി. പാമ്പ് കടിച്ചെങ്കിലും വിഷം ഉള്ളില്‍ ചെന്നില്ലെന്ന് കണ്ടെത്തിയതോടെ കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...