തീവണ്ടി സമയം തെറ്റില്ലാതെ അറിയേണ്ടത് ഇനി എന്‍.ടി.ഇ.എസ് ആപ്പിലൂടെ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തീവണ്ടി സമയം തെറ്റില്ലാതെ അറിയേണ്ടത് ഇനി എന്‍.ടി.ഇ.എസ് ആപ്പിലൂടെ. ഇത് റെയില്‍വേയുടെ ഔദ്യോഗിക ആപ്പാണിത്. നവംബര്‍ ഒന്നു മുതല്‍ കൊങ്കണ്‍ സമയമാറ്റം അറിയാതെ ചില സ്വകാര്യ ആപ്പുകള്‍ യാത്രക്കാരെ പറ്റിച്ചപ്പോഴാണ് റെയില്‍വേ കുറിപ്പുമായി എത്തിയത്. സ്വകാര്യ ആപ്പിലെ ലൈവ് സമയം നോക്കി മംഗളൂരുവില്‍ എത്തിയ പലര്‍ക്കും വണ്ടി കിട്ടിയില്ല.

സമയമാറ്റം ആപ്പ് അപ്ഡേറ്റ് ചെയ്തില്ല. വണ്ടി പുതിയ സമയത്ത് ഓടി. യാത്രക്കാര്‍ പരാതി അറിയിച്ചപ്പോഴാണ് പാലക്കാട് റെയില്‍വേ ഡിവിഷന്‍ കുറിപ്പ് നല്‍കിയത്. എന്‍.ടി.ഇ.എസ്. മാത്രമാണ് റെയില്‍വേ ആപ്പ് എന്ന്. ക്രിസ് (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) നിയന്ത്രിക്കുന്ന ആപ്പാണ് എന്‍.ടി.ഇ.എസ്. ഇതിലൂടെയാണ് റെയില്‍വേയുടെ ഔദ്യോഗിക വിവരങ്ങള്‍ കിട്ടുക.

സമയം കൃത്യമായി അറിയാന്‍ തീവണ്ടി എന്‍ജിനു മുകളില്‍ ആര്‍.ടി.ഐ.എസ്. (റിയല്‍ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സംവിധാനമുണ്ട്. എന്നാല്‍ സ്വകാര്യ ആപ്പുകള്‍ ജി.പി.എസ്. വഴി ഇവ ഷെയര്‍ ചെയ്യുന്നു. തീവണ്ടിസമയം മാറുമ്പോള്‍ ഗതാഗതം തടസ്സപ്പെടുമ്പോള്‍ സ്വകാര്യ ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ മറക്കും. പ്രാദേശികമായി വണ്ടികളുടെ സമയമാറ്റം വന്നാല്‍ ആപ്പുകള്‍ അറിയില്ല. പഴയ സമയം കാണിക്കും. ഇതാണ് യാത്രക്കാരെ വെട്ടിലാക്കുന്നത്.

സ്വകാര്യ ആപ്പുകളെ നിയന്ത്രിക്കുന്നത് നോയ്ഡ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഏജന്‍സികളാണ്. തെറ്റായ വിവരം നല്‍കുന്ന ആപ്പുകളെ നിയന്ത്രിക്കാനായിട്ടില്ല. ആരും പരാതിപ്പെടാത്തതാണ് കാരണം. പരാതിയുണ്ടെങ്കില്‍ കേസെടുക്കുമെന്ന് പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ ക്രമക്കേട് ; കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക് എസ്‌ഐടി ഇന്ന് നോട്ടീസ് നല്‍കും

0
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക്...

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹി യിൽ തുടക്കം. ഉച്ചയ്ക്കാണ്...