പിതാവ് ഓടിച്ച കാർ ദേഹത്ത് കയറി നാലുവയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : പിതാവ് ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത് കയറി നാലുവയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ എൽ.ബി നഗറിൽ ആണ് സംഭവം. മൻസൂറാബാദിലെ താമസസമുച്ചയത്തിന് പുറത്ത് കളിക്കുകയായിരുന്നു നാലുവയസുകാരനായ സാത്വിക്. ഇവിടെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന പിതാവ് ലക്ഷ്മണായിരുന്നു അപകട സമയത്ത് വാഹനമോടിച്ചത്. അപാർട്മെന്‍റിലെ സി.സി.ടി.വി കാമറയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞു.

അപാർട്​മെന്‍റിന്​ പുറത്തുള്ള ലെയ്നിൽ പാർക്ക് ചെയ്ത എസ്‌.യു.വിയിലായിരുന്നു ലക്ഷ്മൺ. അപ്പോൾ മറ്റൊരു കുട്ടിയോടൊപ്പം കളിക്കാനായി ഗേറ്റിന് പുറത്തേക്ക് സാത്വിക് ഓടിയെത്തി. കാറിന്‍റെ പിറകിലേക്ക്​ ഓടിയ സാത്വിക്​ ഉടൻ തന്നെ തിരിച്ച്​ മുന്നി​ലെത്തി. ഇത്​ കാണാതെ ലക്ഷ്​മൺ കാർ മുന്നോ​ട്ടെടുത്തതോടെ കുഞ്ഞ്​ കാറിന്‍റെ അടിയിൽ പെട്ടു. ഉടൻ തന്നെ പരിഭ്രാന്തിയോടെ കാർ നിർത്തി സാത്വിക്കിനെയുമെടുത്ത്​ ലക്ഷ്​മൺ അപ്പാർട്ട്മെന്‍റിനുള്ളിലേക്ക് ഓടുന്നതും വീഡിയോയിൽ കാണാം. ഗുരുതരമായി പരിക്കേറ്റ സാത്വികിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ എൽ.ബി നഗർ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...