മുൻ മിസ് ആന്ധ്രയുടെ മരണം ; സുഹൃത്തായ ജിം പരിശീലകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: മുന്‍ മിസ് ആന്ധ്രയുടെ മരണത്തില്‍ സുഹൃത്തും ജിം പരിശീലകനുമായ യുവാവ് അറസ്റ്റില്‍. ആത്മഹത്യ പ്രേരണക്കേസിനാണ് സുഹൃത്തായ അക്ഷയിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 25നാണ് സംഭവം നടന്നത്. 25കാരിയായ മുന്‍ മിസ് ആന്ധ്ര വിദ്യാ ശ്രീയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബസവേശ്വര നഗറിലെ ജിം ഇന്‍സ്ട്രക്ടറായ അക്ഷയുമായി വിദ്യാശ്രീ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലായപ്പോള്‍ ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തു. വിവാഹം കഴിക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് വിദ്യാ ശ്രീ അക്ഷയിക്ക് പണം കടം നല്‍കി. എന്നാല്‍, പിന്നീട് അക്ഷയ് വിദ്യയില്‍ നിന്ന് അകലുകയായിരുന്നു. വിദ്യ മരിച്ചാലും തനിക്ക് പ്രശ്നമില്ലെന്നും അക്ഷയ് പറഞ്ഞു.

ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും അക്ഷയ് മറുപടി നല്‍കിയില്ല. ഇതേതുടര്‍ന്ന് വിദ്യാശ്രീ പണം തിരികെ ചോദിച്ചപ്പോള്‍ അക്ഷയ് വിദ്യയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. വിദ്യാശ്രീയുടെ ഡയറിയിലെ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി അക്ഷയ് ആണെന്നും തന്നോട് മോശമായിട്ടാണ് പെരുമാറിയതെന്നും എഴുതിയിരുന്നു. എംസിഎ ബിരുദധാരിയായ വിദ്യാശ്രീ, അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ യോണ്ടറിലെ ജീവനക്കാരിയും മോഡലുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...