വർഷങ്ങളായി ഒപ്പം താമസിച്ച യുവതിയെ ആൺസുഹൃത്ത് തലയിലും കൈകാലുകളിലും വെട്ടി ; ഒളിവിൽ പോയ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വർഷങ്ങളായി ഒപ്പം താമസിച്ച യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. കടയ്ക്കാവൂർ ഗാന്ധിമുക്കിൽ നടന്ന സംഭവത്തിൽ അഞ്ചുതെങ്ങ് കായിക്കര കൊച്ചു ചാത്തിയോട് വീട്ടിൽ അനു (38) വിനെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ വിജിമോളെ (38) യാണ് പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം 4. 45 നായിരുന്നു ദാരുണമായ സംഭവം. 11 വർഷമായി വിജിമോളും അനുവും കടയ്ക്കാവൂർ ഗാന്ധിമുക്ക് റാഷ് വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഇരുവരും വാക്കുതർക്കമുണ്ടാകുകയും പിന്നാലെ അനു വെട്ടുകത്തി ഉപയോഗിച്ച് വിജിമോളുടെ തലയിലും കൈകാലുകളിലും വെട്ടുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിജിമോൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിനു ശേഷം സ്ഥലത്തു നിന്നു മുങ്ങിയ പ്രതിയെ കടയ്ക്കാവൂർ പോലീസ് രാത്രിയോടെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...