അവോക്കാഡോയിലുണ്ട് ആരോഗ്യ ഗുണങ്ങൾ ഏറെ

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പഴമാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ തുടങ്ങിയവ അവക്കാഡോയില്‍ നിന്നും ലഭിക്കും. അവോക്കാഡോ ഊർജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അവക്കാഡോകളിലെ കൊഴുപ്പുകൾ മോണോസാചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്. ഒരു ഇടത്തരം വലുപ്പമുള്ള അവോക്കാഡോ 12 ഗ്രാം ഫൈബർ നൽകുന്നു, ഇത് ഫൈബറിന്റെ പ്രതിദിനം ശുപാർശ ചെയ്യപ്പെടുന്ന ഉപഭോഗത്തിന്റെ അളവായ 28 മുതൽ 34 ഗ്രാം അളവ് നിറവേറ്റാൻ വളരെയധികം സഹായം ചെയ്യുന്നു.

അവോക്കാഡോ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് അവോക്കാഡോ. ഇത് കുടല്‍ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. അവോക്കാഡോ ആസിഡുകള്‍ കുറയ്ക്കുകയും ഫാറ്റി ആസിഡുകളും അസറ്റേറ്റും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ കഴിച്ചിരിയ്‌ക്കേണ്ട അത്യാവശ്യം ഒന്നാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ഇതിന്റെ കുറവ് കുഞ്ഞുങ്ങളില്‍ നാഡീ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിന്റെ നല്ലൊരു ഉറവിടമാണ് അവോക്കാഡോ. ചീരയിലും മറ്റും ഉള്ള ഇത് വളരെ അപൂര്‍വമായേ പ്രകൃതിദത്തമായി ലഭിയ്ക്കൂ. അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഇതിന്റെ അര കപ്പ് ഈ ജ്യൂസില്‍ 5 എംസിജി ഗ്രാം ഫോളിക് ആസിഡ് ഉണ്ടെന്നാണ് കണക്ക്. പ്രീ ക്ലാംസിയ എന്നൊരു അവസ്ഥയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്. ഇതിലെ പൊട്ടാസ്യമാണ് ഇതിനു സഹായിക്കുന്നത്. ബിപിയെ ബാധിയ്ക്കുന്ന ഈ അവസ്ഥ വരാതിരിയ്ക്കാന്‍ ബട്ടര്‍ ഫ്രൂട്ടിലെ പൊട്ടാസ്യം സഹായിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...