കേരള കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കും. മാറുന്ന കാലത്തെ കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു. ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍ എല്‍ വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്.

എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട് കേരള കലാമണ്ഡലത്തിൽ . നൂറിലേറെ വിദ്യാർഥിനികൾ പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നു. അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാൽ ആൺകുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തടസമുണ്ടാവില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാൽ മാത്രം തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമെടുക്കാനാണ് ഇവര്‍ കരുതുന്നത്. വിദഗ്ധരടങ്ങുന്ന കമ്മിറ്റി കരിക്കുലം തീരുമാനിക്കും. മാറാൻ മടിയുള്ള ചില സാമ്പ്രദായിക ചിട്ടക്കാരൊഴികെയുള്ളവർ ആൺ പ്രവേശത്തെ സ്വാഗതം ചെയ്യുമെന്നാണ് കലാമണ്ഡലത്തിന്‍റെ പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഞ്ജയ് കുമാറിന് നീതി വേണം ; ജന്തർ മന്തർ ആക്രമണത്തിലെ കുറ്റവാളികൾക്കെതിരെ നടപടി വേണം...

0
ന്യൂഡൽഹി : ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി...

നേപ്പാളിലെ പ്രളയം : തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം ; രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

0
കാഠ്മണ്ഡു : നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത...

തെരഞ്ഞെടുപ്പ് പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട് ; വീഴ്ച എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് എ...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് സിപിഎം പൊളിറ്റ്...

ഇഒഎസ്-05 ചാര ഉപഗ്രഹമല്ല, പൗരന്മാരുടെ സുരക്ഷയ്ക്കും വികസനത്തിനും പ്രാധാന്യം ; വി നാരായണൻ

0
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05)...