സ്റ്റീല്‍റോഡുകള്‍ കയറ്റിപ്പോയ ലോറിയുടെ ബ്രേക്ക് പൊട്ടി അപകടം

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം: ബൈപ്പാസിലെ സര്‍വ്വീസ് റോഡിലൂടെ സ്റ്റീല്‍ റോഡുകള്‍ കയറ്റിപ്പോയ ലോറി കയറ്റം കയറവെ ബ്രേക്ക് പൊട്ടി നിയന്ത്രണം തെറ്റി പിന്നോട്ടിറങ്ങി സമീപത്തെ വയലിലേക്ക് തലകീഴായി മറിഞ്ഞു. ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി സതീഷിന് നട്ടെല്ലിനു ഗുരുതര പരിക്കേറ്റു. അപകട സമയത്ത് സര്‍വ്വീസ് റോഡില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവായെന്ന് നാട്ടുകാരും. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ലോറിയുടെ മുന്‍ഭാഗത്തുളള ഗ്ലാസ് തകര്‍ത്താണ് ഡ്രൈവറിനെ പുറത്തെടുത്തത്. ലോറിയിലുണ്ടായിരുന്ന സ്റ്റീല്‍ റോഡുകള്‍ എല്ലാം ചിതറിപ്പോയി.

തിങ്കളാഴ്ച വൈകിട്ട് 4.30 -ഓടെ കോവളം കല്ലുവെട്ടാന്‍ കുഴി ബൈപ്പാസിലെ സര്‍വ്വീസ് റോഡിലായിരുന്നു അപകടം. തമിഴ്നാട്ടില്‍ നിന്ന് രാവിലെയോടെ എത്തി ലോറി അപകടമുണ്ടായ സര്‍വ്വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. തുടര്‍ന്ന് വൈകിട്ട് നാലരയോടെ ലോറി കയറ്റം കയറുന്നതിനിടയില്‍ ബ്രേക്ക് പൊട്ടി ലോറി താഴേക്ക് ഇറങ്ങി കുഴിയില്‍ തലകീഴായി പതിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കോവളം മുതല്‍ കാഞ്ഞിരംകുളം വരെയുളള സര്‍വ്വീസ് റോഡിലെ വിവിധയിടങ്ങളിലെ ഉയരക്കൂടുതല്‍ ഇത്തരത്തിലുളള അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും നാട്ടുകാര്‍ പരാതിയുന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....