എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്തു നായകളെ തുറന്നു വിട്ട് യുവാവിന്റെ പരാക്രമം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്തു നായകളെ തുറന്നു വിട്ട് യുവാവിന്റെ പരാക്രമം. വടക്കൻ പറവൂർ സ്വദേശി നിഥിനാണ് കഞ്ചാവ് പിടികൂടാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നായ്ക്കളെ തുറന്ന് വിട്ട ശേഷം രക്ഷപ്പെട്ടത്. സംഭവത്തിൽ നിഥിന്റെ അച്ഛൻ മനോജിനെ അറസ്റ്റ് ചെയ്തു.
വൈകീട്ട് 7 മണിയോടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ നഗരമധ്യത്തിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. അധികൃതരെ കണ്ടയുടൻ നിഥിൻ വളർത്തു നായ്ക്കളെ തുറന്ന് വിട്ട് വീടിനകത്തേക്ക് ഓടിക്കയറി. നായ്ക്കളെ കൂട്ടിൽ കയറ്റാൻ എക്സൈസ് ഉദ്യേഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഏറെ സമയമെടുത്താണ് നിഥിന്റെ അച്ഛൻ മനോജ് ഇവയെ കൂട്ടിലടച്ചത്. ഇതിനകം നിഥിൻ വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും പറമ്പിലേക്ക് ചാടി രക്ഷപ്പെട്ടു.

വീട്ടിൽ പരിശോധന നടത്താൻ മനോജ് ആദ്യം അനുവദിച്ചില്ല. പിന്നീട് നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം ക‍ഞ്ചാവും ത്രാസും കണ്ടെടുത്തു. വീട്ടിലെ രണ്ട് ഇരുചക്ര വാഹനങ്ങളിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തി. ആറ് വർഷം മുമ്പ് കഞ്ചാവ് കൈവശം വെച്ചതിന് പറവൂർ ബസ് സ്റ്റാന്റിൽ നിന്നും നിഥിനെ പിടി കൂടിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു. രക്ഷപ്പെട്ട നിഥിനായി എക്സൈസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...