നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്ക്കനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്: ആലപ്പുഴയിൽ സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്ക്കനെ പോലീസ് അറസ്റ്റ് ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങര എള്ളും വിളകിഴക്കേതിൽ താമസിക്കുന്ന ചങ്ങനാശ്ശേരി ഫാത്തിമ പുരത്ത് പുതുപറമ്പിൽ നവാസി (54) നെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു മാസക്കാലമായി കുട്ടികൾ വരുന്ന വിജനമായ വഴികളിൽ കാത്തുനിന്ന് ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു ഇയാൾ. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ റോഡിൽ കാത്തു നിൽക്കുന്ന ഇയാൾ കുട്ടികൾ അടുത്തെത്തുമ്പോൾ ശബ്ദമുണ്ടാക്കി ശ്രദ്ധ ക്ഷണിച്ചാണ് നഗ്നത പ്രദർശനം നടത്തിയിരുന്നത്.

കുട്ടികൾ ഓടി രക്ഷപ്പെടുന്നതിനാൽ മറ്റൊരു സ്ഥലത്ത് ഇത് ആവർത്തിക്കുകയായിരുന്നു. സംഭവം പതിവായതോടെ പെൺകുട്ടികൾ പരാതി നൽകിയതിനെ തുടർന്ന് നൂറനാട് പോലീസ് പോക്സോ പ്രകാരം കേസ് എടുത്തു. എന്നാൽ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പരാതിയി അഅന്വേഷണം ആരംഭിച്ച നൂറനോട് പോലീസ് പ്രതിയെത്തിയിരുന്ന വാഹനത്തിന്‍റെ നമ്പർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം നവാസ് ചാരുംമൂട്ടിൽ നിന്നും പോലീസിന്‍റെ പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....